ഇസ്താംബുൾ : തുർക്കിയിലെ ആദ്യ നോബൽ സമ്മാന ജേതാവും നോവലിസ്റ്റുമായ ഒർഹാൻ പാമുകും ( 69 ) കാമുകി അസ്ലി അക്യാവാസും ( 47 ) വിവാഹിതരായി. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പാമുകിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ അയ്ലിനുമായുള്ള ബന്ധം 2001ൽ വേർപെടുത്തിയിരുന്നു. തുർക്കിയിലെ പ്രമുഖ നോവലിസ്റ്റായ പാമുകിന്റെ സൃഷ്ടികൾ 60 ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും 20 ലക്ഷത്തിലേറെ കോപ്പികൾ ലോകമെമ്പാടും വിറ്റുപോവുകയും ചെയ്തിട്ടുണ്ട്. പാമുകിന്റെ മൈ നെയിം ഈസ് റെഡ്, സ്നോ എന്നിവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരിഭാഷപ്പെടുത്തിയിട്ടുള്ളതും വായിക്കപ്പെട്ടിട്ടുള്ളതുമായ ടർക്കിഷ് പുസ്തകങ്ങളാണ്. 2006ലാണ് പാമുകിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്. 2012ൽ പാമുക് ഇസ്താംബുളിൽ ആരംഭിച്ച ' ദ മ്യൂസിയം ഒഫ് ഇന്നസെൻസ് " എന്ന മ്യൂസിയത്തിന് 2014ൽ ദ യൂറോപ്യൻ മ്യൂസിയം ഒഫ് ദ ഇയർ ബഹുമതി ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |