തിരുവനന്തപുരം: ആറാം സെമസ്റ്റർ സി.ബി.സി.എസ്/ സി.ആർ സി.ബി.സി.എസ് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ/ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 22ന് നടത്തും.
നാലാം സെമസ്റ്റർ ബി.ബി.എ പരീക്ഷ നവംബർ 2021 (2013 ന് മുൻപുള്ള അഡ്മിഷൻ) മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ 2019 അഡ്മിഷൻ റഗുലർ 2017,2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) (റഗുലർ ആൻഡ് സപ്ലിമെന്ററി -2015 സ്കീം ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം.
മൂന്നാം വർഷ (1998 അഡ്മിഷന് മുൻപുള്ളത് - ഓൾഡ് സ്കീം - മേഴ്സി ചാൻസ് - ആന്വൽ) ഏപ്രിൽ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദം റഗുലർ കോഴ്സുകളുടെ സ്പെഷ്യൽ പരീക്ഷാഫലം സ്റ്റുഡൻസ് പ്രൊഫൈലിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് (2019 അഡ്മിഷൻ റഗുലർ 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി ) പരീക്ഷയുടെ വൈവാവോസി 25, 26, 27, 28,29, 30 തീയതികളിൽ കാര്യവട്ടം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. ഡെസർട്ടേഷൻ രണ്ടു കോപ്പിയും ഹാൾ ടിക്കറ്റുമായി രാവിലെ 9.30ന് ഹാജരാകണം.
ആറാം സെമസ്റ്റർ സി.ബി.സി.എസ് / സി.ആർ ബി.എ/ ബി.എസ്സി/ ബി കോം പരീക്ഷയുടെ പ്രോജക്ട്/ ഡിസർട്ടേഷൻ മേയ് 5നകം കോളേജുകളിൽ സമർപ്പിക്കണം. വൈവാവോസി മേയ് 10 മുതൽ 13 വരെ നടത്തും.
ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് (359), ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356) കോഴ്സുകളുടെ പ്രാക്ടിക്കൽ 20 മുതൽ ആരംഭിക്കും.
ആരോഗ്യശാസ്ത്ര സർവകലാശാല പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2016 ആൻഡ് 2012 സ്കീം) പരീക്ഷ, ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ, ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷ എന്നിവയ്ക്ക് 25 മുതൽ മേയ് ഏഴ് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ മേയ് 10 വരെയും 335 രൂപ സൂപ്പർഫൈനോടെ മേയ് 11 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റഗുലർ (2017 സ്കീം) പരീക്ഷയ്ക്ക് 20 മുതൽ മേയ് 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ മേയ് 5 വരെയും 335 രൂപ സൂപ്പർഫൈനോടെ മേയ് ഏഴ് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ടൈംടേബിൾ
രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |