SignIn
Kerala Kaumudi Online
Thursday, 19 September 2024 3.27 AM IST

നാട്ടിൽ കൊലവിളി, കാഴ്ചയ്‌ക്ക് വേണ്ടി ഈ പൊലീസ്

Increase Font Size Decrease Font Size Print Page
muredr

തിരുവനന്തപുരം:നാട്ടിൽ പ്രതികാര കൊലപാതകങ്ങൾ വർദ്ധിക്കുമ്പോൾ കാഴ്ചക്കാരുടെ റോളിലാണ് പൊലീസ്. രാഷ്ട്രീയ കൊലകളിലെ പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുന്നതും പൊലീസിന്റെ വീര്യം കെടുത്തും .

ആലപ്പുഴയിൽ പൊലീസിന്റെ കൺവെട്ടത്ത് ഇരട്ടക്കൊല നടത്തി നാലാം മാസമാണ് പാലക്കാട്ടും സമാന സംഭവമുണ്ടായത്. ആദ്യകൊല നടന്നപ്പോൾ മുൻകരുതൽ ഉണ്ടായിരുന്നെങ്കിൽ ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നു.

രാഷ്ട്രീയസാഹചര്യങ്ങൾ,​ ഭീഷണിയുള്ള നേതാക്കൾ, പ്രതികാര കൊലകളുടെ സാദ്ധ്യത തുടങ്ങിയവയെ പറ്റി രഹസ്യാന്വേഷണം നടക്കുന്നതേയില്ല. പൊലീസ്-ഇന്റലിജൻസ് ഏകോപനമില്ലായ്‌മയും പ്രകടം.

രാഷ്ട്രീയ കൊല നടന്നാൽ പൊലീസ് ജാഗ്രത പ്രഖ്യാപിക്കും. നേതാക്കൾക്ക് സംരക്ഷണമൊരുക്കും. സോഫ്‌റ്റ് ടാർജറ്റുകൾ ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്ത പ്രശ്നക്കാരല്ലാത്ത നേതാക്കളായിരിക്കും. അല്ലാത്ത നേതാക്കൾ സ്വയം പ്രതിരോധമൊരുക്കും. ക്ലീൻ ഇമേജുള്ള നേതാക്കളെയാവും പൊലീസ് കൂടുതൽ സംരക്ഷിക്കുക. ആലപ്പുഴയിൽ എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി ഷാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഒ.ബി.സി മോർച്ചയുടെ സെക്രട്ടറി രഞ്ജിത്തിന്റെ ജീവനെടുത്തത്.

എല്ലാ പാർട്ടികളും തള്ളിപ്പറയുകയും കൊലയാളികളെ പുറത്താക്കുകയും ചെയ്തിട്ടും രാഷ്ട്രീയ കൊലകൾക്ക് അറുതിയില്ല. ഓണമെന്നോ പെരുന്നാളെന്നോ ക്രിസ്‌മസെന്നോ വ്യത്യാസമില്ലാതെ രാഷ്ട്രീയവൈരികൾക്കു നേരെ കൊലക്കത്തി ഉയരുന്നു. ആരോപണമുനയിൽ എല്ലാ പാർട്ടികളുമുണ്ട്. ബി.ബി.സിയടക്കമുള്ള ലോകമാദ്ധ്യമങ്ങൾ കേരളത്തിലെ രാഷ്ട്രീയകൊലകൾ വലിയ വാർത്തയാക്കുന്നു.

ഈ സംരക്ഷണം നിറുത്തൂ

രാഷ്ട്രീയ കൊലകളിൽ പ്രതികൾക്ക് പാർട്ടികളുടെ സംരക്ഷണം കിട്ടും. ജയിലിലും വി.ഐ.പി പരിഗണന. കുടുംബത്തിനും സംരക്ഷണം.

പ്രഗത്ഭരായ അഭിഭാഷകരെ ഇറക്കും. ഭീഷണിപ്പെടുത്തി സാക്ഷിമൊഴികൾ മാറ്രും. സുപ്രീംകോടതിയിൽ വരെ പോയി പ്രതികളെ രക്ഷിക്കും. ഇവരെ ജോലിയും സൗകര്യങ്ങളും നൽകി പുനരധിവസിപ്പിക്കും.

സമൂഹമാദ്ധ്യമങ്ങളിലെ കൊലവിളി കണ്ടെത്തി മുൻകരുതലെടുക്കുന്നില്ല.

പേരിനൊരു സൈബർ നിരീക്ഷണം മാതം.

ഡി.ജി.പിയുടെ പ്രഖ്യാപനങ്ങൾ വെറുതേ

സായുധബറ്റാലിയനുകൾ, അഞ്ചു മിനി​റ്റിൽ വിന്യസിക്കാവുന്ന പ്ലാ​റ്റൂണുകൾ, കലാപം നേരിടാനുള്ള ഉപകരണങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ ജലരേഖയായി

രാഷ്‌ട്രീയ കൊലകൾ

രണ്ടാം പിണറായി സർക്കാർ വന്നശേഷം 8

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 35

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 26

മൊത്തം കൊലകൾ

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 1,677

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1,​516

(മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്)

8 വർഷം,

2629 കൊലകൾ


2014-367
2015-334
2016-305
2017-305
2018-292
2019-323
2020-306

2021-337

2022-60(ഫെബ്രുവരി വരെ)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MURDERER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.