കൊച്ചി: കെ.എസ്.ഇ.ബി ഓഫീസർമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ് നൽകിയ ഹർജി ഹൈക്കോടതി ഏപ്രിൽ 26നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇന്നലെ വാദം കേട്ടത്. സമരക്കാർക്കെതിരെ ബോർഡ് കർശന നടപടിയെടുക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഹൈക്കോടതിയുടെ നിർദ്ദേശം വേണ്ടെന്നും ഹർജി പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
സമരം തുടരുമെന്ന് പ്രഖ്യാപിച്ച കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്കുമാറിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ.വി. ജയചന്ദ്രൻ നായർ നൽകിയ മറ്റൊരു പൊതുതാത്പര്യ ഹർജി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |