ജയസൂര്യയെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്ത ജോൺ ലൂഥർ മേയ് 27ന് തിയേറ്ററുകളിൽ. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ തരംഗമാണ്. ജോൺ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതാണ് ട്രെയിലർ.അറുപത് ലക്ഷത്തിലധികം കാഴ്ചക്കാരെ ഇതിനകം നേടി. ആത്മീയ രാജനും ദൃശ്യ രഘുനാഥുമാണ് നായികമാർ. ദീപക് പറമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി എന്നിവരാണ് ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം റോബി വർഗീസ് രാജ്. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി. മാത്യു ആണ് നിർമ്മാണം. കലാസംവിധാനം അജയ് മങ്ങാട്. സംഗീതം ഷാൻ റഹ്മാൻ. മേക്കപ്പ് ഷിബിൽ മോഹനൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |