തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ചർച്ച ചെയ്യാൻ മേയ് നാലിന് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ജനകീയ സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും കെ-റെയിൽ എം.ഡി വി. അജിത്കുമാറിനെയും ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. കെ-റെയിലിന്റെ ചർച്ചയിൽ നിന്ന് റെയിൽവേ റിട്ട. ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ, പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ പിന്മാറിയ സാഹചര്യത്തിലാണ് ജനകീയ സംവാദ സദസ്സ് സംഘടിപ്പിക്കുന്നത്. വേദിയും സമയവും തീരുമാനിച്ചിട്ടില്ല.
അലോക് കുമാർ വർമ്മ, മെട്രോമാൻ ഇ. ശ്രീധരൻ, മുൻ മന്ത്രി തോമസ് ഐസക്, ഡോ.കെ.പി. കണ്ണൻ, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി. മാത്യു, കുഞ്ചെറിയ പി. ഐസക്, ആർ.വി.ജി. മേനോൻ, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സി.ആർ. നീലകണ്ഠൻ, ജോൺ പെരുവന്താനം. ഡോ. എം.പി. മത്തായി തുടങ്ങിയ വിദഗ്ദ്ധരെയും ജനപ്രതിനിധികളെയും ജനകീയ പരിസ്ഥിതി പ്രവർത്തകരെയും സംവാദത്തിലേക്ക് ക്ഷണിക്കുമെന്ന് ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം. ഷാജർഖാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |