രൺജി പണിക്കർ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രാഘവേട്ടന്റെ 16 ഉം രാമേശ്വര യാത്രയും. സുധീർ കരമന, എം.എ. നിഷാദ്, ചന്ദുനാഥ്, വിനോദ് കോവൂർ, സിനോജ് വർഗീസ്, സുധീഷ് കാലടി, ആറ്റുകാൽ തമ്പി, അരിസ്റ്റോ സുരേഷ്, ശിവമുരളി, അപർണ, ബിന്ദു പ്രദീപ് സേതുലക്ഷ്മി, മഞ്ജു പത്രോസ് എന്നിവരാണ് മറ്റു താരങ്ങൾ. ചിരിയും ചിന്തയും നിറച്ച ചിത്രം കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. ഛായാഗ്രഹണം ഗൗതം ലെനിൽ, സംഭാഷണം: സിനു സാഗർ. സംഗീതം : റോണി റാഫേൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |