SignIn
Kerala Kaumudi Online
Saturday, 21 September 2024 12.48 AM IST

വിവാഹദിവസം വധു വെടിയേറ്റ് മരിച്ചു: മുൻ കാമുകൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
bride-groom

മഥുര: ഉത്തർപ്രദേശിൽ വിവാഹ ദിനത്തിൽ വധുവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. മുബാരിക്പുർ ഗ്രാമത്തിലാണ് സംഭവം. യുവതി മറ്റൊരാളെ വിവാഹം ചെയ്യാൻ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് വിവരം.

കാജലാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വിവാഹ ചടങ്ങുകൾക്ക് ശേഷം വസ്ത്രം മാറാൻ മുറിയിലേക്ക് പോയ കാജലിനെ മുൻ കാമുകൻ അനീഷ് നാടൻ തോക്കുപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. വെടിയുതിർത്ത ശേഷം ഇയാൾ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടി. കാജലിന്റെ പിതാവ് ഖുബി റാം പൊലീസിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് മഥുര പൊലീസ് എസ്.പി ശ്രിഷ് ചന്ദ്ര പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MURDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.