SignIn
Kerala Kaumudi Online
Thursday, 19 September 2024 9.48 AM IST

ബി.എച്ച് രജിസ്ട്രേഷൻ നിഷേധം: ട്രാൻ. സെക്രട്ടറിയടക്കം ഹാജരാകേണ്ടി വരുമെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
highcourt

കൊച്ചി: കാലടിയിലെ വ്യവസായിയുടെ വാഹനങ്ങൾക്ക് ഭാരത് സീരീസ് (ബി.എച്ച് സീരീസ്) രജിസ്ട്രേഷൻ നൽകണമെന്ന ഇടക്കാല ഉത്തരവ് മേയ് 17നകം പാലിച്ചില്ലെങ്കിൽ ട്രാൻസ്‌പോർട്ട് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ മേയ് 20നു ഹാജരാകണമെന്ന് ഹൈക്കോടതി. കാലടി മേരിസദൻ പ്രോജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിബി ബേബി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മിഷണർ, എറണാകുളം ആർ.ടി.ഒ എന്നിവരാണ് ഹാജരാകേണ്ടത്.

ഹർജിക്കാരന്റെ വാഹനങ്ങൾക്ക് ബി.എച്ച് സീരീസ് രജിസ്ട്രേഷൻ നൽകാൻ ഹൈക്കോടതി മാർച്ച് 29നു നൽകിയ ഉത്തരവ് പാലിച്ചില്ലെന്നാണ് കോടതിയലക്ഷ്യ ഹർജിയിലെ ആരോപണം. ബി.എച്ച്. രജിസ്ട്രേഷൻ ആവശ്യപ്പെട്ട് ഹർജിക്കാർ നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ നിരസിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGHCOURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.