കോട്ടയം: കേരളത്തിലെ ശ്രീശങ്കര പരമ്പരയിലെ 49-ാമത്തെ സ്വാമിയാരും തിരുനക്കര ശ്രീരാമഹനുമദ് ദേവസ്ഥാനത്തിലെ തൃക്കൈക്കാട്ട് സ്വാമിയാർ മഠം അധിപതിയുമായ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ (68) സമാധിയായി. സമാധിയിരുത്തൽ നടത്തി. ഗുരുവായൂർ മേലേടത്തുമന ശങ്കരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനും ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ശിഷ്യനുമാണ്. സന്യാസം സ്വീകരിക്കുന്നതിനു മുൻപ് ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയും തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാരുമായിരുന്നു.