കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) മേൽനോട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾ മൂത്തകുന്നത്തും ചേറ്റുവയിലും നടത്തിയ കല്ലുമ്മക്കായ കൃഷി വിളവെടുത്തു. മൂത്തകുന്നം കായലിൽ നിന്ന് ഒന്നര ടണ്ണും ചേറ്റുവയിൽ നിന്ന് 350 കിലോ കല്ലുമ്മക്കായയുമാണ് വിളവെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്. ശാസ്ത്രീയമായി ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി ലഭ്യമാണ്. സി.എം.എഫ്.ആർ.ഐയുടെ ആറ്റിക് കൗണ്ടറിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകിട്ട് 4നുമിടയിൽ വാങ്ങാം. ഫോൺ: 0484 2394867.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |