ന്യൂഡൽഹി: ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജംഷെഡ് ബർജോർ പർദിവാല എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയമാണ് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്.
34 ജഡ്ജിമാർ വേണ്ട സ്ഥാനത്ത് നിലവിൽ രണ്ട് പേരുടെ ഒഴിവുണ്ട്. കൂടാതെ, ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് എൽ. നാഗേശ്വർ റാവു എന്നിവർ യഥാക്രമം മെയ് 10 നും ജൂൺ 7 നും വിരമിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ ജൂലായ് 29 നും ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, യു.യു. ലളിത് ,എന്നിവർ ആഗസ്റ്റ്, സെപ്തംബർ, നവംബർ മാസങ്ങളിലും വിരമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |