തിരുവനന്തപുരം:തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്നവർക്കായി ഇന്ന് തിരുനെൽവേലിയിൽ നിന്ന് തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം വഴി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.തിരുനെൽവേലിയിൽ നിന്ന് രാത്രി 10.10ന് പുറപ്പെടും. മൈസൂരിൽ നാളെ രാത്രി 11.55ന് എത്തും.10ന് രാത്രി 8.15നാണ് മടക്കസർവീസ്. ബുധനാഴ്ച രാത്രി 9.30ന് തിരുനെൽവേലിയിലെത്തും.നാഗർകോവിൽ,തിരുവനന്തപുരം,കൊല്ലം,കായംകുളം,ആലപ്പുഴ,എറണാകുളം,
ആലുവ,തൃശ്ശൂർ,ഒറ്റപ്പാലം,പാലക്കാട്,കോയമ്പത്തൂർ,തിരുപ്പൂർ,ഇൗറോഡ്,സേലം,ബംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.ട്രെയിൻ നമ്പർ.06039/06040.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |