തിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അക്രമം തടയാൻ സംസ്ഥാനത്തെ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം സർക്കാരിനോടാവശ്യപ്പെട്ടു. ഡോക്ടർമാരെയടക്കം ആക്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് അലംഭാവം കാണിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നിലപാട് സ്വീകരിക്കും. വിവിധ ചികിത്സാ സമ്പ്രദായങ്ങൾ ചേർത്തുള്ള സങ്കര സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി, സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, ഡോ. അനിത ബാലകൃഷ്ണൻ, ഡോ. പ്രശാന്ത്, ഡോ. മുരളീധരൻ, ഡോ. പത്മപ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |