വിഴിഞ്ഞം: തിരുവല്ലം പൊലീസ് ബോട്ട് പട്രോളിംഗ് ആരംഭിച്ചു. 5 വർഷം മുൻപ് പൊലീസിന് വേണ്ടി വാങ്ങിയ ബോട്ട് ഒതുക്കി ഇട്ടിരിക്കുകയായിരുന്നു. ബോട്ട് നന്നാക്കിയശേഷം ഇന്നലെ മുതൽ തിരുവല്ലം പൊലീസ് കരമനയാറ്റിൽ ബോട്ട് പട്രോളിംഗ് തുടങ്ങി.
കരമന - കിള്ളിയാറുകൾ, പാർവതീ പുത്തനാർ തുടങ്ങി വാഹനം എത്താൻ പറ്റാത്ത സ്ഥലങ്ങളിൽ പൊലീസ് ഇനി ബോട്ടിൽ പരിശോധന നടത്തും. ക്രിമിനൽ സംഘങ്ങളും ലഹരിമാഫിയകളും ഈ പ്രദേശങ്ങളിൽ തമ്പടിക്കുന്നതായി നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. പൊലീസ് എത്തുമ്പോഴേക്കും ഈ സംഘങ്ങൾ ആറ്റിൽ ചാടി രക്ഷപ്പെടുകയാണ് പതിവ്. എല്ലാ ദിവസവും ബോട്ട് പട്രോളിംഗ് ഉണ്ടാകുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ കെ.ആർ.സതീഷ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |