ധാക്ക: ശ്രീലങ്കയുമായുളള പരമ്പരയ്ക്ക് മുൻപ് ബംഗ്ളാദേശിന് കനത്ത പ്രഹരമായി ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളുളള പരമ്പരയിലെ ആദ്യ മത്സരം ഷാക്കിബിന് നഷ്ടമാകും.
അമേരിക്കയിൽ നിന്നും ചൊവ്വാഴ്ച മടങ്ങിയെത്തിയ ഷാക്കിബിന് പരമ്പരയ്ക്ക് മുൻപേ നടത്തിയ പിസിആർ പരിശോധനയിലും റാപ്പിഡ് ആന്റിജൻ പരിശോധനയിലും ഫലം പോസിറ്റീവ് ആകുകയായിരുന്നു. അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയതായും പിന്നീട് പരിശോധന നടത്തുമെന്നും ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. മേയ് 15ന് ചിറ്റഗോംഗിൽ നടക്കുന്ന ആദ്യ ടെസ്റ്റാണ് ഷാക്കിബിന് നഷ്ടമാകുക.മേയ് 23 മുതൽ 27 വരെ ധാക്കയിലാണ് രണ്ടാം ടെസ്റ്റ്.
കുടുംബപരമായ പ്രശ്നങ്ങളാൽ ദക്ഷിണാഫ്രിക്കയുമായുളള പരമ്പരയും ഷാക്കിബിന് നഷ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |