ന്യൂഡൽഹി: ഒരു സിറ്റിംഗ് ജഡ്ജിയുൾപ്പെടെ മൂന്ന് പേരെ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണൽ ജുഡിഷ്യൽ അംഗങ്ങളായി നിയമിക്കാൻ കേന്ദ്രം അനുമതി നൽകി.
പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് രാകേഷ് കുമാർ ജയിൻ, പാട്ന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് രാകേഷ് കുമാർ, ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.സത്യനാരായണ മൂർത്തി എന്നിവരെയാണ് നിയമിക്കുന്നത്. നാല് വർഷമോ, 67 വയസ് തികയുന്നത് വരെയോയാണ് കാലാവധി. നീതിന്യായ വകുപ്പ് സെക്രട്ടറിയായി വിരമിച്ച ബരുൺ മിത്ര, റെയിൽവെ ബോർഡ് അംഗമായ (ഫിനാൻസ്) നരേഷ് സലേച്ച എന്നിവരെ ടെക്നിക്കൽ മെമ്പർമാരായും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |