തിരുവനന്തപുരം: സ്വിഫ്ടിന്റെ എറണാകുളം തിരുവനന്തപുരം പരീക്ഷണ നോൺ സ്റ്റോപ്പ് വീക്കെൻഡ് സ്പെഷ്യൽ സർവീസിന് മികച്ച പ്രതികരണം. 13നാരംഭിച്ച ആദ്യ എറണാകുളം - തിരുവനന്തപുരം സർവീസിൽ മുഴുവൻ സീറ്റിലും, തിരുവനന്തപുരം - എറണാകുളം സർവീസിൽ 28 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു.
5.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എറണാകുളം ബസ് അഞ്ചര മണിക്കൂറിൽ ലക്ഷ്യത്തിലെച്ചി. ഇതേസമയത്ത് കൊച്ചിയിൽ നിന്ന് പുറപ്പെട്ട ബസ് അഞ്ചു മണിക്കൂറിലാണ് തിരുവനന്തപുരത്തെത്തിയത്.
ഇന്നത്തെ സർവീസുകൾക്കും ഏതാനും സീറ്റുകളാണ് ശേഷിക്കുന്നത്. വിജയിച്ചാൽ കൂടുതൽ നോൺ സ്റ്റോപ്പ് ബസുകൾ സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് റിസർവേഷന് online.keralartc.com. ഫോൺ: 9447071021, 04712463799.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |