SignIn
Kerala Kaumudi Online
Friday, 22 May 2026 7.54 AM IST

ഒരു വർഷത്തിനിടെ കിണറപകടത്തിൽ മരിച്ചത് ആറ് പേർ; ജിയോളജി  വകുപ്പിന്റെയും  ഭൂഗർഭ ജലവകുപ്പിന്റെയും  റിപ്പോർട്ട് തേടി കൊല്ലം ജില്ലാ ഭരണകൂടം

well

കൊല്ലം: നിർമാണ പ്രവർത്തനങ്ങൾക്കിടെ കിണർ ഇടിഞ്ഞുവീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായതോടെ കൊല്ലം ജില്ലാ ഭരണകൂടം ജിയോളജി വകുപ്പിന്റെയും ഭൂഗർഭ ജലവകുപ്പിന്റെയും റിപ്പോർട്ട് ആവശ്യപ്പെട്ടു. മഴക്കാലത്ത് കിണറിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതും ജില്ലാഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്.

ഒരു വർഷത്തിനിടെ ആറ് പേരാണ് കിണർ അപകടങ്ങളിൽപ്പെട്ട് കൊല്ലം ജില്ലയിൽ മാത്രം മരണമടഞ്ഞത്. പെരുമ്പുഴയിൽ കിണർ നിർമാണത്തിനിടെ ജീവവായു കിട്ടാതെ നാല് പേർ മരിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് തൊടി ഇറക്കുന്നതിനിടെ വെള്ളിമണ്ണിൽ കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചിരുന്നു. തഴുത്തലയിലും വെള്ളിമണ്ണിലെ അപകടം ആവർത്തിച്ചു. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ തലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടാകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കിണർ നിർമാണ ജോലിയിൽ ഏർപ്പെടുന്നവർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WELL ACCIDENTS, KOLLAM, WELL ACCIDENT IN KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA