കൊച്ചി: മൂന്നാം തലമുറ റേഞ്ച് റോവർ സ്പോർട്ട് എസ്.യു.വി പുറത്തിറക്കി ലാൻഡ് റോവർ. വാഹനത്തിന്റെ ഇന്ത്യൻ പതിപ്പിന് പ്രാരംഭ എക്സ്ഷോറൂം വില 1.64 കോടി രൂപയാണ്. എസ്.ഇ., എച്ച്.എസ്.ഇ., ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ വേരിയന്റുകളാണുള്ളത്.
വില്പനയ്ക്ക് നവംബറിൽ തുടക്കമാകും. വിദേശവിപണികളിൽ പി.എച്ച്.ഇ.വി., വി8 എൻജിൻ പതിപ്പുകളിൽ പുതുതലമുറ റേഞ്ച് റോവർ സ്പോർട്ട് ലഭിക്കുമെങ്കിലും ഇന്ത്യയിൽ അവതരിപ്പിച്ചത് ആറ് സിലിണ്ടർ, 3.0 ലിറ്റർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ്.
2.996 സി.സി., 6-സിലിണ്ടർ പെട്രോൾ മോഡലും ഉടനെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക് മോട്ടോറും ചേരുന്ന ഹൈബ്രിഡ് പതിപ്പായേക്കും ഇത്. വിലയടക്കമുള്ള വിശദാംശങ്ങൾ വൈകാതെ ലാൻഡ് റോവർ പുറത്തുവിടും. ഡിജിറ്റൽ എൽ.ഇ.ഡി ഹെഡ്ലൈറ്റുകൾ, ഒപ്പം ഇമേജ് പ്രൊജക്ഷൻ, മെമ്മറി പ്ളസ് അപ്രോച്ച് ലൈറ്റ്സ് ഫംഗ്ഷനോട് കൂടിയ ഹീറ്റഡ് ഔട്ട്സൈഡ് റിയർവ്യൂ മിററുകൾ, ഡ്രൈവർ ഒൺലി ഓട്ടോ ഡിമ്മിംഗ്, ക്ളിയർസൈറ്റ് ഇൻസൈഡ് റിയർവ്യൂ മിറർ, സെമി അനിലീൻ ലെതർ സീറ്റുകൾ, മെറിഡിയൻ 3ഡി സൗണ്ട് സിസ്റ്റം, മദ്ധ്യത്തിൽ വലിയ ഇൻഫർമേഷൻ സ്ക്രീൻ എന്നിങ്ങനെ ധാരാളം പുത്തൻ ഫീച്ചറുകൾ കാണാം.
സമ്പൂർണ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ളേ, ഹെഡ്-അപ്പ് ഡിസ്പ്ളേ, ഡ്രൈവർ അസിസ്റ്റ് പാക്ക്, സറൗണ്ട് വ്യൂ കാമറ സംവിധാനം എന്നിങ്ങനെയും ഫീച്ചറുകളാണ് ആഡംബര സമ്പന്നമാണ് പുത്തൻ റേഞ്ച് റോവർ സ്പോർട്ട്. ഹീറ്റഡ്-വെന്റിലേറ്റഡ് സീറ്റുകൾ, അഡാപ്ടീവ് ക്രൂസ് കൺട്രോൾ തുടങ്ങിയ മികവുകളും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |