ശ്രീനഗർ: തെക്കൻ കാശ്മീരിലെ ഷോപ്പിയാനിൽ ഇന്നലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.
ഉച്ചയോടെ സി.ആർ.പി.എഫിന്റെ പട്രോൾ പാർട്ടിക്ക് നേരെ അജ്ഞാതരായ ഭീകരർ വെടിയുതിർത്തതിന് പിന്നാലെയാണ് സി.ആർ.പി.എഫും കാശ്മീർ പൊലീസും ചേർന്ന് ഭീകരരുമായി ഏറ്റുമുട്ടിയത്. ഇതിനിടെ പ്രദേശവാസിയായ ഷൊഐബ് അഹമ്മദ് ഗാനിയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇയാളെ ഉടൻ ശ്രീനഗറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |