തിരുവനന്തപുരം: 'ഫിഫ്റ്റി–ഫിഫ്റ്റി' എന്ന പേരിൽ ഞായറാഴ്ച ലോട്ടറി പുനരാരംഭിച്ച് കേരള ലോട്ടറി വകുപ്പ്. ഒരു കോടിരൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ് നടക്കുക. 50 രൂപയാണ് ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ടിക്കറ്റുകൾ വിൽപന പുരോഗതി അനുസരിച്ച് ഘട്ടംഘട്ടമായി കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുന്നതായിരിക്കും.
ലോട്ടറി വകുപ്പ് പ്രവർത്തനം ആരംഭിച്ചിട്ട് 50 വർഷം തികഞ്ഞതും, ഇത്രയും കാലയളവിനുള്ളിൽ 50 ലക്ഷത്തിലധികം ഭാഗ്യവാന്മാരെ സൃഷ്ടിക്കാൻ കഴിഞ്ഞതും പ്രമാണിച്ചാണ് പുതിയ ലോട്ടറിക്ക് 'ഫിഫ്റ്റി–ഫിഫ്റ്റി' എന്ന പേര് നൽകാൻ കാരണം.
ടിക്കറ്റിന്റെ പ്രകാശനം ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. ലോട്ടറി ജേതാക്കൾക്ക് ഫിനാൻസ് മാനേജ്മെന്റ് കോഴ്സ് പരിശീലനം നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |