മുംബയ്: യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മുംബയ് ധാരാവി സ്വദേശികളായ അനിൽ ചൈഹാൻ, നീലേഷ് ചൗഹാൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഹോദരന്മാരാണ്.
ഇരുപതുകാരിയായ യുവതിയുമായി പ്രതികൾ അടുത്തിടെയാണ് സൗഹൃദം സ്ഥാപിച്ചത്. വീട്ടിൽ യുവതി ഒറ്റയ്ക്കിരുന്ന സമയം നോക്കിയാണ് യുവാക്കൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. വിവരം പുറത്തു പറയാതിരിക്കാനായി ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പകർത്തി.
സംഭവം പുറത്തറിഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് യുവതിയുടെ വീടിന് സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ൊലീസ് പ്രതികൾക്കെതിരെ തെളിവുകൾ ശേഖരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |