SignIn
Kerala Kaumudi Online
Thursday, 19 September 2024 1.47 PM IST

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്, ജയിൽ മോചനം 31 വർഷത്തിന് ശേഷം

Increase Font Size Decrease Font Size Print Page
perarivalan

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി വിധി. 31 വർഷത്തിന് ശേഷമാണ് ജയിൽ മോചനം. 1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്.

2018ല്‍ പേരറിവാളന് മാപ്പ് നല്‍കി വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്മേല്‍ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടര്‍ന്നാണ് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.


രാജീവ് ഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയതിനാണ് പേരറിവാളൻ ശിക്ഷിക്കപ്പെട്ടത്. 1998ൽ പേരറിവാളനടക്കം 26 പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. തൊട്ടടുത്തവർഷം 19 പ്രതികളെ വെറുതെവിട്ടു. തുടർന്ന് പേരറിവാളൻ ദയാഹർജി നൽകി.

വധശിക്ഷ ഇളവുചെയ്യുന്നതിന് നല്‍കിയ ദയാഹർജികൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതിന്റെ പേരിലാണ് പേരറിവാളന്റെ ശിക്ഷ 2014ൽ ജീവപര്യന്തമാക്കി കുറച്ചത്. 26 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിന് ശേഷം 2017 ജനുവരി 24 നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. ഏറ്റവും അവസാനമായി പരോളിലിറങ്ങിയത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AG PERARIVALAN, SUPREME COURT, RAJIV GANDHI ASSASSINATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.