SignIn
Kerala Kaumudi Online
Thursday, 19 September 2024 5.25 AM IST

പാപ്പൻ സിനിമയുടെ കഥ പറയാനൊരുങ്ങി കൺമണിക്കുട്ടി; അയ്യോ പറയരുതേയെന്ന് വിലക്കി മുക്ത; രസകരമായ വീഡിയോ കാണാം

Increase Font Size Decrease Font Size Print Page

നടി മുക്തയുടെ മകൾ കൺമണി ആദ്യമായി അഭിനയിച്ച ചിത്രമാണ് പത്താം വളവ്. ആദ്യചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ ജോഷി ചിത്രമായ പാപ്പനിലും കൺമണിക്ക് വേഷം കിട്ടി. അവതാരകന്റെ ചോദ്യം കേട്ട് പാപ്പന്റെ കഥ പറയാൻ തുടങ്ങിയ കൺമണിയെ സ്നേഹത്തോടെ വിലക്കുകയാണ് അമ്മ മുക്ത. രസകരമായ അഭിമുഖത്തിൽ നിന്ന്.

'സ്വാസികയാണ് മോളുടെ റീൽസ് കണ്ടിട്ട് പത്താം വളവിലേക്ക് സജസ്റ്റ് ചെയ്യുന്നത്. നല്ലൊരു ടീമിന്റെ കൂടെ മകൾ തുടക്കം കുറിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് കഴിഞ്ഞപ്പോൾ തന്നെ പാപ്പനിലേക്ക് ജോഷി സാർ വിളിച്ചു. പത്താം വളവിൽ അവൾ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നു.

തലേദിവസം തന്നെ സ്ക്രിപ്ട് ചോദിക്കുമായിരുന്നു. എന്തെങ്കിലും പറഞ്ഞു കൊടുക്കാമെന്ന് കരുതിയാണ് ചോദിക്കുന്നത്. പക്ഷേ അവര് തന്നെ പറയും മുക്ത ഒന്നും ചെയ്യേണ്ട,​ ഞങ്ങൾ അവിടെ വച്ച് പറഞ്ഞു കൊടുക്കാമെന്ന്. അമ്മ എന്ന നിലയിൽ സൈഡിലേക്ക് മാറി നിന്ന് കരഞ്ഞ പല സീനുകളുമുണ്ട്.

സെറ്റിലുള്ളവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്. അയ്യോ ഈ കൊച്ച് ഇതൊക്കെ ചെയ്തോയെന്ന് ചിന്തിക്കും. പാപ്പനിൽ സുരേഷ് ഗോപിയുടെയും നൈല ഉഷയുടെയും മകളായിട്ടാണ് കൺമണി എത്തുന്നത്. ' മുക്ത പറഞ്ഞു.

kanmani

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INTERVIEW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.