മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് എൻ ജിൽ നാളെ തിയേറ്ററിൽ.നെടുമുടിവേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജുവർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ എന്നിവരാണ് മറ്റു താരങ്ങൾ. സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ.
തിരക്കഥ സന്തോഷ് ശിവൻ, അജിൽ എസ്.എം, സംഭാഷണം സുരേഷ് കുമാർ രവീന്ദ്രൻ, അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ.ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |