SignIn
Kerala Kaumudi Online
Thursday, 19 September 2024 3.24 AM IST

മലിനീകരണം പ്രതിവർഷം കൊല്ലുന്നത് 90 ലക്ഷം മനുഷ്യരെ!

Increase Font Size Decrease Font Size Print Page
pollution

ന്യൂയോർക്ക്: ഭൂമിയിൽ മലിനീകരണം കാരണം പ്രതിവർഷം ജീവൻ നഷ്ടമാകുന്നത് ഏകദേശം 90 ലക്ഷത്തോളം പേർക്ക് !. ദ ലാൻസെറ്റ് കമ്മിഷൻ ഓൺ പൊല്യൂഷൻ ആൻഡ് ഹെൽത്ത് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്ക്. ഇതിൽ മുക്കാൽ ഭാഗം മരണങ്ങൾക്കും കാരണം വായു മലിനീകരണമാണ്. ജല മലിനീകരണമാണ് തൊട്ടുപിന്നിൽ.

ചാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, നൈജർ എന്നീ രാജ്യങ്ങളിലാണ് മലിനീകരണം മൂലമുള്ള മരണങ്ങൾ ഏറ്റവും കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം, 2019ൽ മലിനീകരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ മരണം ഇന്ത്യയിലായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. 23.5 ലക്ഷം പേരാണ് ഇന്ത്യയിൽ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ മൂലം മരിച്ചത്. കൂടാതെ, അന്നേ വർഷം വായു മലിനീകരണം മൂലമുള്ള മരണത്തിലും ഇന്ത്യ മുന്നിലാണ്. 16 ലക്ഷം പേർക്കാണ് വായു മലിനീകരണം മൂലം ജീവൻ നഷ്ടമായത്.

2019ൽ ലോകത്ത് ജീവൻ നഷ്ടമായ ആറിൽ ഒരാളുടെ മരണകാരണം ഏതെങ്കിലും തരത്തിലെ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകർ പറയുന്നു. ലോകമെമ്പാടും മലേറിയ, എയ്ഡ്സ്, എച്ച്.ഐ.വി തുടങ്ങിയവ ബാധിച്ച് മരിക്കുന്നവരുടെ ആകെ പ്രതിവർഷ കണക്കിനേക്കാൾ ഉയർന്നതാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.