ന്യൂയോർക്ക് : വിലക്ക് നിലനിൽക്കെ തന്റെ സ്വന്തം സമൂഹ്യമാദ്ധ്യമമായ ' ട്രൂത്ത് സോഷ്യൽ " ആപ്ലിക്കേഷന്റെ പേരിൽ ട്വീറ്റ് ചെയ്ത യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും പൂട്ടിട്ട് ട്വിറ്റർ. @PresTrumpTS എന്ന അക്കൗണ്ടിലൂടെയാണ് ട്രൂത്ത് സോഷ്യലിലെ ട്രംപിന്റെ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടത്.
എന്നാൽ, വൈകാതെ ഈ അക്കൗണ്ടിനും ട്വിറ്റർ വിലക്കേർപ്പെടുത്തി. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലെ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന ട്വിറ്റർ അക്കൗണ്ടാണ് @PresTrumpTS. ഏപ്രിൽ മുതൽ ആക്ടീവെന്ന് കരുതുന്ന ഈ അക്കൗണ്ടിന് ചൊവ്വാഴ്ചയാണ് അധികൃതർ വിലക്കേർപ്പെടുത്തിയത്.
കാപിറ്റോൾ ആക്രമണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജനുവരിയിലാണ് ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രംപിന് വിലക്കേർപ്പെടുത്തിയത്. അതേ സമയം, ഈ അക്കൗണ്ട് നിയന്ത്രിക്കുന്നത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ട്രംപിന്റെ ടീം തന്നെയാകാമെന്നാണ് ഉറച്ച നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |