മുംബയ്: മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ ടാങ്കറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ വെന്തുമരിച്ചു. വ്യാഴാഴ്ച രാത്രി 10.30ഓടെ ചന്ദ്രപൂർമുൾ റോഡിൽ മരത്തടികൾ നിറച്ച ട്രക്കിലേക്ക് ഡീസൽ ടാങ്കർ കൂട്ടിയിടിക്കുകയായിരുന്നു. വൻ തീപിടിത്തമുണ്ടായി. ഒമ്പത് പേർ സംഭവസ്ഥലത്ത് പൊള്ളലേറ്റ് മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
അഗ്നിശമന സേനയെത്തി, മണിക്കൂറുകൾ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |