തലശ്ശേരി: ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ജൂൺ 4, 5 തീയതികളിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ നവതി , ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി ആഘോഷങ്ങൾ ചരിത്ര സംഭവമാക്കാൻ ആഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
നവതി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ പരിപാടികൾ വിശദീകരിച്ചു. നവതി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും , രൂപരേഖയും അദ്ദേഹം അവതരിപ്പിച്ചു. ഡയറക്ടർ അഡ്വ. കെ. അജിത്കുമാർ, സി.ടി. അജയകുമാർ, വി.കെ. ഭാസ്കരൻ, മോഹനൻ പൊന്നമ്പത്ത്, രവീന്ദ്രൻ മുരിക്കോളി, വി.കെ. രാജൻ മംഗലാപുരം, ചാലക്കര പുരുഷു, രമാഭായി, അഡ്വ. പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഗോകുലം ഗോപാലൻ നിർവ്വഹിച്ചു. രവീന്ദ്രൻ പൊയിലൂർ സ്വാഗതവും ഇ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ: തലശ്ശേരി ജഗന്നാഥ സന്നിധിയിൽ നടക്കുന്ന, ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷ കമ്മിറ്റി യോഗം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |