കൊല്ലം: വിസ്മയയോട് ഭർത്താവ് കിരൺ കുമാർ സ്ത്രീധനം ആവശ്യപ്പെടുന്നതിന്റെ ശബ്ദ രേഖ പുറത്ത്. തനിക്ക് ഇഷ്ടമുള്ള കാറല്ല സ്ത്രീധനമായി ലഭിച്ചതെന്നും വെന്റോ എന്ന് താൻ വ്യക്തമായി പറഞ്ഞതാണെന്നുമാണ് ഇയാൾ വിസ്മയയോട് ഫോണിൽ പറയുന്നത്.
'ഞാൻ വ്യക്തമായി വെന്റോ എന്ന് പറഞ്ഞതാണ്. ഇഷ്ടമുള്ള കാർ കിട്ടില്ലെന്നറിഞ്ഞെങ്കിൽ കല്യാണം ഒഴിവാക്കുമായിരുന്നു. രാത്രി വീട്ടിലെത്തിയപ്പോഴാണ് സാധനം ഏതാണെന്ന് മനസിലായത്. അപ്പോൾ എന്റെ കിളി പോയി. നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി. ബാത്ത്റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട്. '-എന്നാണ് കിരൺ ശബ്ദരേഖയിൽ പറയുന്നത്.
അപ്പോൾ കുഴപ്പമില്ലായിരുന്നല്ലോ എന്ന് വിസ്മയ ചോദിക്കുന്നുണ്ട്. അത് കുഴപ്പമില്ലാഞ്ഞിട്ടല്ലെന്നും കല്യാണം വേണ്ടെന്നുവച്ചാൽ എല്ലാവരും വഴക്കുപറയുന്നതുകൊണ്ടാണെന്നും കിരൺ വിസ്മയയ്ക്ക് മറുപടി നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |