SignIn
Kerala Kaumudi Online
Thursday, 19 September 2024 8.29 AM IST

ജാക്ക് എൻ ജില്ലിനുശേഷം മഞ്ജു വാര്യരും സന്തോഷ് ശിവനും വീണ്ടും

Increase Font Size Decrease Font Size Print Page

kk

ജാക്ക് എൻ ജില്ലിനുശേഷം മഞ്ജു വാര്യരും സന്തോഷ് ശിവനും ഒന്നിക്കുന്നു. ജൂലായിൽ ചിത്രീകരണം ആരംഭിക്കും. വ്യത്യസ്തമായ പ്രമേയാണ് ചിത്രത്തിന്റേത് .

വേണു സംവിധാനം ചെയ്യുന്ന കാപ്പയ്ക്കു ശേഷം മഞ്ജു വാര്യർ സന്തോഷ് ശിവൻ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. അതേസമയം അജിത്തിന്റെ നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിൽ മേയ് 28ന് മഞ്ജു വാര്യർ ജോയിൻ ചെയ്യും. ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം എച്ച്. വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്. ജൂൺ 17ന് തിരുവനന്തപുരത്താണ് കാപ്പയുടെ ചിത്രീകരണം ആരംഭിക്കുക.

പൃഥ്വിരാജിനും ആസിഫ് അലിക്കും ഒപ്പം മുഴുനീള വേഷമാണ് ചിത്രത്തിൽ മഞ്ജു വാര്യർക്ക്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണം ആണ് മഞ്ജു വാര്യരുടെ അടുത്ത റിലീസ്. ജാക്ക് എൻ ജില്ലിനുശേഷം മഞ്ജു വും സൗബിൻ ഷാഹിറും വീണ്ടും ഒന്നിക്കുന്ന ചിത്രം കോമഡി ട്രാക്കിലാണ് ഒരുങ്ങുന്നത്. മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ളീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലുമായി ഒരുങ്ങുന്ന ആയിഷ വെള്ളരിപ്പട്ടണത്തിനു ശേഷം റിലീസ് ചെയ്യും. ആയിഷ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. സംവിധായകൻ സഖറിയയാണ് ആയിഷ നിർമിക്കുന്നത്.ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ക്രോസ് ബോർഡർ കാമറ, ഇമാജിൽ സിനിമാസ്, ഫെദർടച്ച് ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്‌ണു ശർമ്മ നിർവഹിക്കുന്നു. നിവിൻ പോളി നായകനാകുന്ന പടവെട്ട്, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം എന്നീ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MANJU WARRIER, SANTHOSH SIVAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.