അമലപുരം : ആന്ധ്രാപ്രദേശിൽ കൊനസീമ ജില്ലയിൽ എം.എൽ.എ പൊന്നാട സതീഷിന്റെ വീട് പ്രതിഷേധക്കാർ തീയിട്ടു. ജില്ലയുടെ പേര് ഡോ. ബി.ആർ. അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിനെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് എം.എൽ.എയുടെ വീട് കത്തിച്ചത്. ഗതാഗത മന്ത്രി പി. വിശ്വരൂപിന്റെ വീടും പ്രതിഷേധക്കാർ കത്തിച്ചിരുന്നു. കാറുകൾ ഉൾപ്പടെ ഏതാനും വാഹനങ്ങളും ഫർണീച്ചറുകളും മറ്റും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |