SignIn
Kerala Kaumudi Online
Thursday, 19 September 2024 5.12 AM IST

രണ്ട് മലയാളി ആശാ വർക്കർമാർക്ക് ലോകാരോഗ്യ സംഘടനാ അവാർഡ്

Increase Font Size Decrease Font Size Print Page
shyla

ന്യൂഡൽഹി: കൊവിഡ് പ്രതിരോധവും ഗ്രാമങ്ങളിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും മുൻനിറുത്തിയുള്ള ലോകാരോഗ്യ സംഘടനയുടെ അവാർഡിന് തൃശൂർ സ്വദേശി ടി.വി. ഷൈല, മലപ്പുറം സ്വദേശി ഷീജ.കെ എന്നിവർ അർഹരായി. ഇവരടക്കം 25 സംസ്ഥാനങ്ങളിലെ 52 ആശാ വർക്കർമാർക്കാണ് അവാർഡ്.

ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനമാണ് ആരോഗ്യ രംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് ഏഴ് വിഭാഗങ്ങളിലായി അവാർഡ് പ്രഖ്യാപിച്ചത്. മാതൃപരിചരണം, വാക്‌സിൻ കുത്തിവയ്‌പ്പ്, രക്തസമ്മർദ്ദം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സ, പോഷകാഹാര വിതരണം, ശുചിത്വം, ആരോഗ്യകരമായ ജീവിതം തുടങ്ങിയ മേഖലകളിൽ ആശാ വർക്കർമാരുടെ പ്രവർത്തനത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. ലോകാരോഗ്യ സംഘടനയുടെ ആദരത്തിന് അർഹരായ ആശാ വർക്കർമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

തൃശൂർ ഒല്ലൂർ സി.എച്ച്.സിയിലെ ആശാ പ്രവർത്തകയാണ് ടി.വി.ഷൈല. അഞ്ചേരി കൊല്ലപറമ്പിൽ ഓട്ടോ ഡ്രൈവർ വത്സന്റെ ഭാര്യയാണ്. മക്കൾ: ജിത്ത് (എൻജിനിയർ ), ജിനി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASA WORKER AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.