വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കമൽഹാസൻ നാളെ കൊച്ചിയിൽ എത്തും. വൈകിട്ട് 4.30ന് ലുലുമാളിലാണ് പരിപാടി. കമലിനെ കേരളത്തിലേക്ക് വരവേറ്റ് ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഫഹദ് ഫാസിലും ചടങ്ങിൽ പങ്കെടുക്കും.
സംവിധായകൻ ലോകേഷ് കനകരാജ്, മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. വിജയ് സേതുപതി, നരേൻ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. രണ്ടേമുക്കാൽ കോടിയിലധികം കാഴ്ചക്കാരെയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച്.ആർ. പിക്ചേഴ്സാണ് വിക്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പി.ആർ. ഒ പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |