മുണ്ടക്കയം ഈസ്റ്റ്. ലഹരി വിരുദ്ധ സന്ദേശവുമായി എസ്.പി.സി.പീരുമേട് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മുണ്ടക്കയം 35-ാം മൈൽ ബോയിസ് എസ്റ്റേറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരം ഡിവൈ.എസ്.പി സൽകുമാർ സി.ജി.ഉദ്ഘാടനം ചെയ്തു. പെരുവന്താനം എസ്.എച്ച്.ഒ ജയപ്രകാശ് ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികൾ ലഹരിയിൽ നിന്ന് അകന്നുനിൽക്കാനുള്ള ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എസ്.പി.സി ഓഫീസർ എസ്.ആർ.സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു. ജിസ്ജോ ജോസഫ് ,റജി ജേക്കബ്, ഫ്രാൻസിസ് ,സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഫുട്ബോൾ മത്സരം നടന്നത്. എട്ട് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |