SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 PM IST

കേരള സർവകലാശാല വാർത്തകൾ

p

തിരുവനന്തപുരം: കേരളസർവകലാശാലയുടെ സി.ബി.സി.എസ് ആറാം സെമസ്​റ്റർ ബി കോം (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബി.എസ്‌സി (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ), ജനുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധന അപേക്ഷകൾ ജൂൺ 6 വരെ.

അവസാന വർഷ ബി.എ, ബികോം ആന്വൽ സ്‌കീം/ബി.എ. അഫ്സൽ - ഉൽ - ഉലാമ പ്രൈവ​റ്റ് സ്​റ്റഡി വിദ്യാർത്ഥികളുടെ മാ​റ്റിവച്ച പരീക്ഷകൾ ജൂൺ 3 ന്.

മൂന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലി​റ്ററേച്ചർ (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2018 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പുനഃപ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്‌കീം ഏഴാം സെമസ്​റ്റർ, മാർച്ച് 2022 പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 30 മുതൽ ജൂൺ 1 വരെ നടത്തും.

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി 27 മുതൽ ജൂൺ 6 വരെ ബി.എ റീവാല്യുവേഷൻ സെക്ഷനിലെത്തണം. ഫോൺ: 0471 2386428.

ഒന്നാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി ജൂൺ 2022, (റെഗുലർ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്‌ക്ക് പിഴകൂടാതെ ജൂൺ 7 വരെയും 150 രൂപ പിഴയോടെ ജൂൺ 10 വരെയും 400 രൂപ പിഴയോടെ ജൂൺ 14 വരെയും അപേക്ഷിക്കാം.

ജൂൺ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ ഇന്റഗ്രേറ്റഡ് ബി.എ, ബി.കോം, ബി.ബി.എ, എൽ.എൽബി. (സപ്ലിമെന്ററി - 2012 - 2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ മെയ് 27 മുതൽ ജൂൺ 7 വരെയും 150 രൂപ പിഴയോടെ ജൂൺ 10 വരെയും 400 രൂപ പിഴയോടെ ജൂൺ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

28, 29 തീയതികളിൽ എസ്.ഡി.ഇ.യിലെ ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം കോം. സമ്പർക്ക ക്ലാസുകൾക്ക് മാ​റ്റമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.