വാഷിംഗ്ടൺ: ടെക്സസിലെ റോബ് എലിമെന്ററി സ്കൂളിലെ വെടിവയ്പിൽ ക്ഷമാപണം നടത്തി 18കാരനായ കൊലയാളി സാൽവഡോർ റാമോസിന്റെ മാതാവ് അൻഡ്രിയാന മാർട്ടിനെസ്. വെള്ളിയാഴ്ച ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻഡ്രിയാന ക്ഷമാപണം നടത്തിയത്.
'എന്നോടും എന്റെ മകനോടും ക്ഷമിക്കൂ. അവൻ ചെയ്തതിന് അവന്റേതായ കാരണങ്ങളുണ്ടാകുമെന്ന് എനിക്കറിയാം. ദയവായി അതിന്റെ പേരിൽ അവനെ വിലയിരുത്തരുത്. മരിച്ചുപോയ നിഷ്കളങ്കരായ കുട്ടികൾ എന്നോട് പൊറുക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം' -കണ്ണീരോടെ അൻഡ്രിയാന പറഞ്ഞു.
മകന്റെ പ്രവൃത്തിയിൽ ആളുകൾ തന്നോട് ക്ഷമിക്കണം. അവൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവരെയൊക്കെ കൊന്നുകളയുന്നതിന് മുമ്പ് അവൻ തന്നെ കൊല്ലേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |