ആലുവ: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ പൊലീസ് ഹൈടെക് സെൽ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചെന്ന് ആരോപിച്ച് ഇരയ്ക്കു വേണ്ടി അഭിഭാഷക അഡ്വ. വിമല ബിനു ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് മേയ് 19ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അപൂർണ്ണമാണെന്ന് പറഞ്ഞ് തള്ളി. തുടർന്നാണ് ഇന്നലെ വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |