കൊച്ചി: തൃക്കാക്കരയിൽ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസർ പിടിയിലായി. മരോട്ടിച്ചുവട് സെന്റ്ജോർജ് സ്കൂളിലെ പ്രിസൈഡിംഗ് ഓഫീസറാണ് പിടിയിലായത്.
ഇരുപത്തിമൂന്നാം നമ്പർ ബൂത്തിലെ പി വർഗീസാണ് പിടിയിലായത്. ഈ സാഹചര്യത്തിൽ മറ്റൊരു പ്രിസൈഡിംഗ് ഓഫീസർ നിയോഗിക്കുകയും വർഗീസിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.
അതേസമയം, വോട്ടെടുപ്പ് ആരംഭിച്ച് നാല് മണിക്കൂർ പിന്നിടവേ പോളിംഗ് 28.33 ശതമാനം രേഖപ്പെടുത്തി. പോളിംഗ് ശതമാനം ഉയരുന്നത് തങ്ങൾക്ക് അനുകൂലമാണെന്നാണ് മുന്നണികൾ അവകാശപ്പെടുന്നത്. യു ഡി എഫ് ഭൂരിപക്ഷം ഉയരുമെന്ന് ഉമ തോമസ് പ്രതികരിച്ചു. എന്നാൽ എൽ ഡി എഫ് വിജയത്തിൽ സംശയമില്ലെന്നാണ് ജോ ജോസഫിന്റെ പ്രതികരണം. ബി ജെ പി അട്ടിമറി വിജയം നേടുമെന്ന് എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |