SignIn
Kerala Kaumudi Online
Thursday, 19 September 2024 8.43 AM IST

ഖാദി തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന്

Increase Font Size Decrease Font Size Print Page
inogration

പാലക്കാട്: സർവ്വോദയ സംഘം സ്റ്റാഫ് ആൻഡ് ആർട്ടിസാൻസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഗീത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുധാമണി, ബിന്ദു അനിൽ, വി.വത്മാവതി, സി.പാഞ്ചാലി, കെ.സജിത, ആർ. ഗീത, കെ.ദീപ തുടങ്ങിയവർ പങ്കെടുത്തു. ഖാദി കോസ്റ്റ് ചാർട്ട് പുതുക്കി ഖാദിമേഖലയിലെ തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. മിനിമം കൂലി 700 രൂപയാക്കുക, ഇൻസെന്റീവ് കുടിശിക തീർത്ത് നൽകുക, ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക, ഇ.എസ്.ഐ, ക്ഷേമനിധി അംഗത്വം എല്ലാ തൊഴിലാളികൾക്കും കൃത്യമായി നൽകുക, ഖാദി തൊഴിലാളിക്ഷേമനിധിയിൽ നിന്നും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, സാമ്പത്തിക വായ്പകൾ എന്നിവ നൽകുക, ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, KADHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.