കല്ലമ്പലം: പുതുശ്ശേരിമുക്കിൽ മാരക മയക്കുമരുന്നായ എം .ഡി .എം. എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പുതുശ്ശേരിമുക്ക് സ്വദേശികളായ അഹമ്മദ് നസീർ (22), തൻസീൽ (22) എന്നിവരാണ് അറസ്റ്റിലായത്. 200 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നു കണ്ടെടുത്തു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വില്പന നടത്തുന്ന കല്ലമ്പലം കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നും കല്ലമ്പലം മേഖലകളിൽ ലഹരിമാഫിയ പിടിമുറുക്കുകയാണെന്നും കിളിമാനൂർ എക്സൈസ് അറിയിച്ചു. ഇൻസ്പെക്ടർ മോഹൻകുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ സാജു, പ്രിവന്റീവ് ഓഫീസർമാരായ ഷൈജു, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെസീം, രതീഷ്, ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |