കോഴിക്കോട്: ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ കൊണ്ടുവന്ന വിലകൂടിയ കുഞ്ഞൻ പെരുമ്പാമ്പ് ഇപ്പോൾ സുഭിക്ഷയുടെ വീട്ടിലെ വിശിഷ്ടാതിഥി. കുതിര പ്രധാന കഥാപാത്രമായ സാന്റോ എന്ന ഷോർട്ട് ഫിലിമിനുവേണ്ടിയാണ് സുഭിക്ഷയും ഭർത്താവ് എബി എൽഡരാരോയും ആഫ്രിക്കൻ ബാൾ പെരുമ്പാമ്പിനെ സ്വന്തമാക്കിയത്. ചിത്രത്തിൽ ബോ എന്ന കഥാപാത്രമായ പെരുമ്പാമ്പിന് അതേ പേരിട്ടാണ് ഇപ്പോൾ പോറ്റുന്നത്.
പ്രതികൂല കാലാവസ്ഥ കാരണം ഷോർട്ട് ഫിലിം ഷൂട്ടിംഗ് തത്ക്കാലം മാറ്റിവച്ചതോടെ മറ്റു ജീവികളെ തിരികെ കൊണ്ടുപോയി.എന്നാൽ, ബോയെ കൈവിടാൻ മനസ്സുവന്നില്ല. കോഴിക്കോട്ട് അപൂർവമായ വളർത്തുജീവികളുടെ വില്പന നടത്തുന്ന അതുലിൽ നിന്നാണ് വാങ്ങിയത്. അതുൽ ബോയെ കൊണ്ടുവന്നത് ഡൽഹിയിൽ നിന്നാണ്.
പരസ്യ ഫിലിം മേഖലയിലാണ് സുഭിക്ഷ പ്രവർത്തിക്കുന്നത്.
കോഴിക്കോട് നഗരത്തിൽ നിന്ന് കുറച്ചകലെ പറമ്പിൽ ബസാറിനടുത്ത് വാടക വീട്ടിലാണ് പ്രണയിച്ച് വിവാഹിതരായ സുഭിക്ഷയും എബി എൽഡരാരോയും കഴിയുന്നത്.
" വളരെ ശാന്തനാണ്. ആരെയും കടിക്കില്ല. ഭക്ഷണം കഴിഞ്ഞാൽ വിശ്രമം വേണം. അല്ലെങ്കിൽ വിഴുങ്ങിയ ജീവികൾ പുറത്തുവരും. ചുണ്ടെലി പോലുള്ള ചെറിയ ജീവികളാണ് ആഹാരം. ഭക്ഷണം കൃത്യസമയത്ത് കിട്ടിയില്ലെങ്കിൽ രോഷംകൊള്ളും"
- സുഭിക്ഷ
Rs.70000-80000:
ആഫ്രിക്കൻ ബാൾ
പെരുമ്പാമ്പിന്റെ
മാർക്കറ്റ് വില
02 അടി:
പെരുമ്പാമ്പിന്റെ
വലിപ്പം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |