സംവിധാനം പൃഥ്വിരാജ് രചന മുരളി ഗോപി
പൃഥ്വിരാജും മുരളി ഗോപിയും ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് ടൈസൺ എന്നു പേരിട്ടു. മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു. മുരളി ഗോപിയുടെ രചനയിലാണ് ടൈസൺ ഒരുങ്ങുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് ആദ്യമാണ്. കെ.ജി എഫ് നിർമ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. കെ ജി എഫ് കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വരാജ് പ്രൊഡക്ഷൻസാണ്.ടൈസണിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജും മുരളി ഗോപിയും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ പൂർത്തിയായശേഷമായിരിക്കും ടൈസൺ ആരംഭിക്കുക. എമ്പുരാന്റെ രചന കഴിഞ്ഞ ദിവസം മുരളി ഗോപി പൂർത്തിയാക്കിയിരുന്നു. ടൈസണെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയിൽ എത്തുന്ന എട്ടാമത്തെ ചിത്രമാണ് ടൈസൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |