SignIn
Kerala Kaumudi Online
Saturday, 27 April 2024 7.45 AM IST

തൊഴി​ലിന് കാത്തിരിക്കുന്നത് 48 ലക്ഷം അഭ്യസ്തവിദ്യർ

p

കൊച്ചി: സംസ്ഥാനത്ത് അഭ്യസ്തവി​ദ്യരായ 47,79,937 പേർ തൊഴിലന്വേഷകരായുണ്ടെന്ന് കുടുംബശ്രീ സർവേ. മേയ് 8 മുതൽ 15 വരെ 71,57,042 വീടുകൾ സന്ദർശിച്ചായി​രുന്നു വി​വരശേഖരണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാൽ വൈകി​ ആരംഭി​ച്ച എറണാകുളം ജില്ലയിലെ സർവേ തുടരുകയാണ്. ഇരുപതോടെ ഇത് പൂർത്തിയാകും. അതോടെ സംഖ്യ ഇനിയും ഉയരും.

20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാർ പദ്ധതിയുടെയും നോളേജ് ഇക്കോണമി മിഷന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരി​പാടി​യുടെയും ഭാഗമായി​രുന്നു സർവേ. കുടുംബശ്രീയുടെ 73,500 എന്യൂമറേറ്റർമാർ പങ്കെടുത്തു.

വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്തവർ, കൊവിഡ് പ്രതിസന്ധിയിൽ ജോലിനഷ്ടമായവർ, പലകാരണങ്ങളാൽ ജോലിയിൽനിന്ന് ഇടവേള എടുക്കേണ്ടിവന്ന സ്ത്രീകൾ തുടങ്ങി​യവരെ പ്രത്യേകം പരി​ഗണി​ച്ചു. ഇവർക്ക് ഇംഗ്ലീഷ് ഭാഷാപഠനം, മോക് ഇന്റർവ്യൂ എന്നിവ നൽകും. തുടർന്ന് കെ-ഡിസ്കുമായി സഹകരിക്കുന്ന വിവിധ ഏജൻസികളിൽ അപേക്ഷിക്കാം. സ്ഥിരം, പാർട്ട് ടൈം, ഫ്രീലാൻസ് ജോലി​കളാണ് ലഭ്യം. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും.

20 ലക്ഷംപേർക്ക് ജോലി നൽകാനാണ് ഉദ്ദേശമെങ്കിലും അതി​ലേറെപ്പേർക്ക് ലഭിക്കും. 2026 ഓടെ എല്ലാവർക്കും ജോലിയാണ് ലക്ഷ്യം.

ഡോ. സി. മധുസൂദനൻ,

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ,

നോളജ് ഇക്കോണമി മിഷൻ.

ജില്ല തിരിച്ചുള്ള കണക്ക്

(എറണാകുളം ഒഴികെ)

തിരുവനന്തപുരം- 481283

കൊല്ലം- 499978

പത്തനംതിട്ട- 200409

ആലപ്പുഴ- 384227

കോട്ടയം- 309309

ഇടുക്കി- 174775

തൃശൂർ- 495660

പാലക്കാട്- 418696

മലപ്പുറം-596475

കോഴിക്കോട്- 492195

വയനാട്- 144869

കണ്ണൂർ- 383103

കാസർകോഡ്-198958

 തൊഴി​ൽ തേടുന്നത്

ആകെ: 47,79,937

സ്ത്രീകൾ: 58%

പുരുഷന്മാർ: 42%

(*ട്രാൻസ്ജെൻഡർ കണക്കുകൾ നി​ർണയി​ച്ചി​ട്ടില്ല )

 ഏറ്റവുമധികംപേർ മലപ്പുറത്തും കൊല്ലത്തും

മലപ്പുറം : 5,96,475

കൊല്ലം : 4,99,978

ഏറ്റവും കുറവ് വയനാടും ഇടുക്കിയിലും

വയനാട്: 144869

ഇടുക്കി: 174775

യോഗ്യതാക്കണക്ക്

 ഐ.ടി​.ഐ: 2,55,946

 ഡി​പ്ളോമ: 3,74,330

 പ്ളസ് ടു: 22,08,981

 ഡി​ഗ്രി : 14,62,598

 പി​.ജി: 4,78,086

പ്രായക്കണക്ക്

 20ൽ താഴെ: 5,52,139

 21- 30: 26,12,361

 31-40: 11,22,125

 41 - 50: 3,84,013

 51- 56: 94,476

 56ന് മുകളി​ൽ: 14,823

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.