കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് മുൻസിപ്പൽ ലീഗ് ഓഫീസിൽ ചേർന്ന ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു.) കാസർകോട് ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ജാഫർ മൂവാരിക്കുണ്ട് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പറക്കെട്ട് പതാക ഉയർത്തി. എസ്.എം. മുഹമ്മദ് കുഞ്ഞി, റസാഖ് തായിലക്കണ്ടി, ഹമീദ് ബെദിര, റഹ്മാൻ അമ്പലത്തറ, സി.എച്ച്. സുബൈദ, ഷംസുദ്ധീൻ ആവിയിൽ, മജീദ് വേങ്ങര, അബ്ദുൾ റഹിമാൻ സെവൻസ്റ്റാർ, കെ. മൻസൂർ, എം. ലത്തീഫ്, പി. അബൂബക്കർ, അബ്ദുൽ ഖാദർ, എൽ.കെ. ഖാത്തിം പ്രസംഗിച്ചു. ഭാരവാഹികൾ: ജാഫർ മൂവാരിക്കുണ്ട് (പ്രസിഡന്റ്), അബ്ദുൽ റഹിമാൻ ഹദ്ദാദ്, റമീസ് ആറങ്ങാടി (വൈസ് പ്രസിഡന്റ്), മൻസൂർ മല്ലത്ത് (ജനറൽ സെക്രട്ടറി), സമീർ ചാൽക്കര, ഇർഷാദ് ആവിയിൽ (ജോയിന്റ് സെക്രട്ടറി), റഹ്മാൻ അമ്പലത്തറ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |