തിരുവനന്തപുരം: കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മഹാകവി കുമാരനാശാന്റെ 150-ാം ജന്മ വാർഷികം, കേരളകൗമുദിയുടെ 111ാം വാർഷികം എന്നിവയുടെ ഭാഗമായി 'മേയ് ഫ്ലവർ 2022' മെഗാഷോ ഇന്ന് വൈകിട്ട് എ.കെ.ജി ഹാളിൽ അരങ്ങേറും.
വൈകിട്ട് ആറിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷമായിരിക്കും മേയ് ഫ്ലവർ ആരംഭിക്കുക. കലാപ്രേമികളെ ആനന്ദത്തിൽ ആറാടിക്കാനുള്ള എല്ലാ ചേരുവകളും കോർത്തിണക്കിയ ഷോയുടെ അണിയറ ഒരുക്കങ്ങൾ പൂർത്തിയായി.
പിന്നണിഗായകരായ മഞ്ജരി, മധു ബാലകൃഷ്ണൻ, സംഗീത സംവിധായകൻ ഇഷാം എന്നിവരുടെ നേതൃത്വത്തിലുളള ഗാനസന്ധ്യയാണ് ഹൈലൈറ്റ്. മെലഡിയും അടിപൊളി ഗാനങ്ങളും അരങ്ങ് തകർക്കുന്ന ഷോ തലസ്ഥാനത്തെ ഇളക്കിമറിക്കുന്ന ആഘോഷമാവും. ചടങ്ങിന് കൊഴുപ്പേകാൻ നടി അനുശ്രീയും സംഘവും നയിക്കുന്ന നൃത്തവുമുണ്ടാകും.
ന്യൂ രാജസ്ഥാൻ മാർബിൾസാണ് മുഖ്യ സ്പോൺസർ. സരസ്വതി എന്റർപ്രൈസസ്, ജ്യോതിസ് സെൻട്രൽ സ്കൂൾ, സൈലം ലേണിംഗ് ആപ്പ്, ഭീമ ജുവലറി, ഡോ. കെ.ജെ. ശ്രീജിത്ത് പ്രണവം, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഓയിൽ, ട്രെൻഡ്സ്, എസ്.കെ.ഹോസ്പിറ്റൽ, കേരള സംസ്ഥാന ലോട്ടറി തുടങ്ങിയവരാണ് സഹ സ്പോൺസർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |