SignIn
Kerala Kaumudi Online
Thursday, 19 September 2024 8.12 AM IST

'വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കുത്തിക്കീറും, ഓർമയില്ലേ കൃപേഷിനെ, ഓർമയില്ലേ ഷുഹൈബിനെ'; കൊലവിളി മുദ്രാവാക്യവുമായി സി പി എം പ്രകടനം

Increase Font Size Decrease Font Size Print Page
cpm

കോഴിക്കോട്: തിക്കോടി ടൗണിൽ പ്രകോപന മുദ്രാവാക്യവുമായി സി പി എമ്മിന്റെ പ്രകടനം. 'വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കുത്തിക്കീറു'മെന്നാണ് മുദ്രാവാക്യം. ഷുഹൈബിനെയും കൃപേഷിനെയും ഓർമയില്ലേ എന്നും പ്രകടനത്തിനിടെ മുദ്രാവാക്യം വിളിച്ചു.

'പ്രസ്ഥാനത്തിന് നേരെ വന്നാൽ എത് പൊന്നുമോനായാലും വീട്ടിൽക്കയറി കുത്തിക്കീറും. പ്രസ്ഥാനത്തെ തൊട്ടെന്നാൽ ചാവാൻ ഞങ്ങൾ തയ്യാറാകും, ചാവാൻ ഞങ്ങൾ തയ്യാറായാൽ കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ഓർമയില്ലേ കൃപേഷിനെ, ഓർമയില്ലേ ഷുഹൈബിനെ.വല്ലാണ്ടങ്ങ് കളിച്ചപ്പോൾ ചത്തുമലർന്നത് ഓർമയില്ലേ.'- എന്നൊക്കെയാണ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത്.

പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ച് സി പി എം നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് മുതൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPM, CONGRESS, KOZHIKODE, SHUHAIB, KRIPESH, YOUTH CONGRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.