കല്ലറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 56 ൽ അനന്തുവാണ് (26) പാങ്ങോട് പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പാങ്ങോട് സി.ഐ എൻ.സുനീഷ്, എസ്.ഐ അജയൻ, ഗ്രേഡ് എസ്.ഐമാരായ രാജേഷ് രാജൻ, ഗ്രേഡ് എസ്.ഐ നസിം, സി.പി.ഒ ജുറൈജ് എന്നിവർ ചേർന്ന് പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |