കൊല്ലം: ശ്രീനാരായണ വനിതാ കോളേജ് കൊമേഴ്സ് വിഭാഗം മുൻ മേധാവി, പട്ടത്താനം വികാസ് നഗർ-53 ൽ പ്രൊഫ. എ. ലളിതാകുമാരി (62) നിര്യാതയായി. സംസ്കാരം നടത്തി. ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിൽ പ്രൊഫസറായിരുന്ന ലളിത ടീച്ചർ കൊല്ലത്തെ സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മുൻ മാനേജർ അഡ്വ. പി.എൻ. വേണുഗോപാലാണ് ഭർത്താവ്. മക്കൾ: സോജാ വേണുഗോപാൽ (സൗത്ത് ഇന്ത്യൻ ബാങ്ക്, കുണ്ടറ), ശ്രുതി വേണുഗോപാൽ (യൂണിയൻ ബാങ്ക്, എറണാകുളം), മരുമകൻ: പി.എം. മാജേഷ് (ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |